ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കനത്ത തിരിച്ചടി നൽകി സുപ്രീംകോടതി വിധി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ച കുറ്റത്തിന് ഫഡ്നാവിസ് വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. കേസിൽ ഇടപെടാൻ കഴിയില്ലെന്ന സുപ്രീംകോടതിയുടെ മുൻ ഉത്തരവിനെതിരെ ഫഡ്നാവിസ് സമർപ്പിച്ച പുനഃപരിശോധന ഹരജി തള്ളിയാണ് കോടതി നടപടി.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രണ്ട് ക്രിമിനൽ കേസുകൾ മറച്ചുവെച്ചുവെന്നതാണ് ഫഡ്നാവിസിനെതിരായ കുറ്റം. ഈകേസിെൻറ വിചാരണയിൽ നിന്ന് രക്ഷപ്പെടാനാണ് ഫഡ്നാവിസ് ഹരജിയുമായി സുപ്രീംകോടതിയിലെത്തിയത്. അരുൺ മിശ്ര, ദീപക് ഗുപ്ത, അനിരുദ്ധ് ബോസ് എന്നിവരടങ്ങിയ ബെഞ്ചിേൻറതാണ് ഉത്തരവ്.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട കേസിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി 2019ൽ തന്നെ വ്യക്തമാക്കിയിരുന്നു. 2014ൽ നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് ഫഡ്നാവിസ് ക്രിമനൽ കേസ് മറച്ചുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.