2011ലെ ലോകകപ്പ് ഫൈനൽ വാതുവെപ്പ്: ഡിസിൽവയെയും തരംഗയെയും ചോദ്യം ചെയ്തു

ശ്രീലങ്ക: 2011 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ പൊലീസ് അരവിന്ദ് ഡിസിൽവയെയും ഉപുൽ തരംഗയെയും ചോദ്യം ചെയ്തു. അന്ന് ടീമിൻറെ ചീഫ് സെലക്ടറായിരുന്ന ഡിസിൽവയെ ആറുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. അന്നത്തെ ടീമിലെ ഓപണറായിരുന്ന ഉപുൽ തരംഗയെ രണ്ട് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. കായിക മേഖലയിലെ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഇവരെ ചേദ്യം ചെയ്തത്. 

2011 ലോകകപ്പ് ഫൈനൽ ഇന്ത്യക്ക് ശ്രീലങ്ക വിറ്റെന്ന ലങ്കൻ മുൻ കായിക മന്ത്രി മഹിന്ദാനന്ദ അലുത്​ഗാംഗെയുടെ ആരോപണം നേരത്തേ വിവാദമായിരുന്നു. 2010 മുതൽ 2015 വരെ അലുത്​ഗാംഗെയായിരുന്നു ശ്രീലങ്കയുടെ കായിക മന്ത്രി. ഒരു ടി.വി ചാനലിന്​ നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻെറ വെളിപ്പെടുത്തൽ.

നേരത്തെ മുൻ ശ്രീലങ്കൻ ക്യാപ്​റ്റൻ അർജുന രണതുംഗയും സമാന ആരോപണം ഉന്നയിച്ചിരുന്നു. അന്ന് ഫൈനൽ നടക്കുമ്പോൾ കമൻറേറ്ററായി അദ്ദേഹം സ്റ്റേഡിയത്തിലുണ്ടായിരുന്നു. മഹിന്ദാനന്ദയുടെ മൊഴിയും അന്വേഷണ സംഘം നേരത്തേ രേഖപ്പെടുത്തിയിരുന്നു. വിശദമായ അന്വേഷണം വേണമെന്ന് ഡിസിൽവയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ സംഭവം നിഷേധിച്ച് മുൻ ക്യാപ്റ്റൻമാരായ കുമാർസംഗക്കാരയും മഹേള ജയവർദ്ധനയും രംഗത്ത് വരികയും അന്വേഷണത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

Tags:    
News Summary - Sri Lanka Police Questions Aravinda de Silva Over 2011 World Cup Fixing Charge-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.