മെക്സിക്കോയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മരണം, 52 പേർക്ക് പരിക്ക്. ശനിയാഴ്ച പുലർച്ചെ മെക്സിക്കോ സിറ്റിയിലെ മെട്രോയിലാണ് സംഭവം. ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സിറ്റി മേയർ ക്ലോഡിയ ഷെയിൻബോം ട്വിറ്ററിൽ പറഞ്ഞു. യുവതിയാണ് മരണപ്പെട്ടത്, പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് നഗര സുരക്ഷാ മേധാവി ഒമർ ഗാർസിയ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
അടുത്തകാലത്തായി പലതരത്തിലുള്ള അപകടങ്ങളാണ് മെട്രോയിൽ നടന്നത്. 2021 മെയ് മാസത്തിൽ ലൈൻ 12-ലെ റെയിൽ മേൽപ്പാലത്തിന്റെ തകർച്ചയിൽ 26 പേർ മരണപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത സംഭവമുണ്ടായി. അറ്റകുറ്റപ്പണിയിലെ പോരായ്മകളാണ് അപകടകാരണങ്ങളിലൊന്നായി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.