ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് പ്രവാസിക്ക് ദാരുണാന്ത്യം

അത്തോളി: ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസിയ്ക്ക് ദാരുണാന്ത്യം. കൊങ്ങന്നൂർ പുനത്തിൽ പുറയിൽ അബൂബക്കറിന്റെ മകൻ പി.പി. മുനീർ (49) ആണ് ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ തറവാട് വീട്ടിൽ അസുഖ ബാധിതനായി കിടക്കുന്ന ഉപ്പയെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് ഭാര്യയുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. സൗദി അറേബ്യയിലെ ഹാഇൽ പ്രവിശ്യയിൽ ജോലി ചെയ്യുന്ന മുനീർ ഉപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുമ്പാണ് നാട്ടിലെത്തിയത്. 'അത്തോളിയൻസ്‌ ഇൻ കെ.എസ്‌.എ' ഹാഇൽ പ്രവിശ്യാ ഘടകത്തിന്റെയും കെ.എം.സി.സിയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം നാട്ടുകാരേയും സൗദിയിലെ പ്രവാസി സുഹൃത്തുക്കളേയും ദുഃഖത്തിലാഴ്ത്തി.

ഫൗസിയയാണ് ഭാര്യ. മക്കൾ: ഫാത്തിമ ഫഹ്‌മിയ, ആയിഷ ജസ്‌വ. പിതാവ്: അബൂബക്കർ, മാതാവ്: ആമിന,

സഹോദരങ്ങൾ: പി.പി. നൗഷാദ്, പി.പി. നൗഷിദ. അപ്രതീക്ഷിത മരണം നാട്ടുകാരെ പ്രവാസി മലയാളികളെയും കണ്ണീരിലാഴ്ത്തി. ഇന്ന് 3.30 ഓടെ കൊങ്ങന്നൂർ ബദർ ജുമാ: മസ്ജിൽ ഖബറടക്കും.

Tags:    
News Summary - A young man died after a coconut fell on his head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.