ജിതന്ദര്‍

വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയം: ചങ്ങനാശേരിയില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി ജിതന്ദര്‍ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിന്‍ നാഥ് എന്നിവര്‍ക്ക് ഗുരുതരമായ പരുക്കേറ്റു.

കാക്കാംതോട് പുതുപ്പറമ്പില്‍ പി.സി. ജയിംസിന്റെ വീട് പൊളിച്ചു നീക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്. പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.

ചങ്ങനാശേരി പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ച് ബീം ഉയര്‍ത്തി തൊഴിലാളികളെ പുറത്തെടുക്കുകയായിരുന്നു. ജിതന്ദര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags:    
News Summary - An out of state worker died after falling on a concrete beam while demolishing a house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.