പരപ്പനങ്ങാടി: ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ചെട്ടിപ്പടി മൊടുവിങ്ങൽ സ്വദേശി കളത്തിങ്ങൽ ബീരാൻകുട്ടി (52) യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.15ന് കൊടക്കാട് ആലിൻചുവടിനടുത്ത് ചെള്ളിവളവിലാണ് അപകടം.
സാരമായ പരിക്കേറ്റ ബീരാൻകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പിതാവ്: മൊയ്തീൻ. മാതാവ്: ബീക്കുട്ടി. ഭാര്യ: നജ്മുന്നീസ. മക്കൾ: ഷറഫുദ്ധീൻ (മസ്കത്ത് ), ഷംസു, ഷംസിയ. മരുമകൻ:ഷരീഫ് (പുത്തനത്താണി). ഖബറടക്കം തിങ്കളാഴ്ച ആനപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.