മുസ്തഫ

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്​ ബൈക്ക് യാത്രക്കാരൻ​ മരിച്ചു

പരപ്പനങ്ങാടി: താനൂർ റോഡിൽ എൻ.സി.സി റോഡിന് സമീപത്ത്​ വാഹനാപകടത്തിൽ തിരൂർ നിറമരതൂർ സ്വദേശി മരിച്ചു. ഓട്ടോറിക്ഷയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ പള്ളിമാന്‍റെപുരക്കൽ സൈതുവിന്‍റെ മകൻ മുസ്തഫയാണ് (49) മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് അപകടം. പരിക്കേറ്റ മുസ്തഫയെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സൈനബ. ഭാര്യ: നൂർജഹാൻ. മക്കൾ: മുനീർ, ഷിഫാന, ഫാത്തിമ. സഹോദരങ്ങൾ: റഫീഖ്, റഷീദ്, അക്ബർ, സൽമത്ത്.

Tags:    
News Summary - Autorickshaw and bike collided; young man died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.