അഞ്ചൽ: നിർമാണം മന്ദഗതിയിലായ ആയൂർ-അഞ്ചൽ പാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വെളിയം ഇടയിലഴികത്തുവീട്ടിൽ അരുൺ (25) ആണ് മരിച്ചത്. ആയൂരിന് സമീപം പെരുങ്ങള്ളൂർ കളപ്പിലാ ജങ്ഷനിൽ രാവിലെ ഏഴ് മണിയോടെയാണ് അപകടം.
കുളത്തൂപ്പുഴയിൽ നിന്നും ആയൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും വെളിയത്ത് നിന്ന് ആയൂർ വഴി കരവാളൂരിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അരുൺ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ബൈക്കിൻ്റെ പകുതിയോളം ഭാഗം ബസ്സിൻ്റെ അടിഭാഗത്തേക്ക് ഇടിച്ചു കയറിയ നിലയിലാണ് കാണപ്പെട്ടത്. ബൈക്കിൽ അരുണിനൊപ്പം ഉണ്ടായിരുന്ന മനോജിനെ (29) ഗുരുതര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അരുണിന്റെ അമ്മാവൻ്റെ മകനായ മനോജിനെ കരവാളൂരിലെ വീട്ടിൽ കൊണ്ടുവിടാനുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം അരുണിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇരു വാഹനങ്ങളും നല്ല വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മുരളീധരൻ-മനീഷ ദമ്പതികളുടെ മകനാണ് മരിച്ച അരുൺ. സഹോദരൻ: അഭിമന്യു. ചടയമംഗലം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.