Biker brothers die in accident

ബൈക്ക് യാത്രികരായ സഹോദരങ്ങൾ അപകടത്തിൽ മരിച്ചു

ബംഗളൂരു: ശനിയാഴ്ച പുലർച്ചെ നാലരയോടെ അശോക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ സഹോദരങ്ങൾ മരിച്ചു.

നീലസാന്ദ്ര സ്വദേശികളായ ശൈഖ് അസ്‌ലം ബഷീർ (24), ശൈഖ് ശക്കീല്‍ ബഷീർ (23) എന്നിവരാണ് മരിച്ചത്. തൽക്ഷണം മരണം സംഭവിച്ചതായി ബംഗളൂരു വെസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അനിത ഹദ്ദന്നവർ പറഞ്ഞു. ഹോട്ടല്‍ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരായിരുന്നു ഇരുവരും.സുഹൃത്തിൽ നിന്ന് കടമായി വാങ്ങിയ ബൈക്കിലായിരുന്നു യാത്ര.

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇവരുടെ ഹോട്ടലിലേക്ക് പോകുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി ഇലക്‌ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. അശോക് നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Biker brothers die in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.