കായംകുളം: ദേശീയപാതയിൽ രാമപുരം ഹൈസ്കൂളിന് സമീപം ബൈക്ക് യാത്രക്കാരൻ ലോറി ഇടിച്ച് മരിച്ചു. കരീലകുളങ്ങര കരുവറ്റുംകുഴി ചിറയിൽ പുത്തൻ വീട്ടിൽ വിനോദ് കുമാറാണ് (47) മരിച്ചത്. ഞായറാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം.
മകനെ ട്യൂഷന് വിട്ട് തിരികെ വരുമ്പോഴായിരുന്നു സംഭവം. ദേശീയപാതയുടെ കിഴക്കുഭാഗത്തായി റോഡിനോട് ചേർന്ന് ബൈക്കിൽ ഇരിക്കുകയായിരുന്ന വിനോദ്കുമാറിനെ നിയന്ത്രണംവിട്ട് വന്ന ലോറി ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ വിനോദ് കുമാറും ബൈക്കും ലോറിയുടെ അടിയിൽ കുടുങ്ങുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് കരുതുന്നു. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ വയനാട് മാനന്തവാടി സ്വദേശി ജലീലിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
വിനോദിന്റെ ഭാര്യ: ദിവ്യ. മക്കൾ. അനന്ദു, നന്ദന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.