പാറശ്ശാല: കാറിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ ദിവസങ്ങള്‍ക്കുശേഷം പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കാരോട് അയിര പ്ലാങ്കാല കടൈവിള വീട്ടില്‍ എസ്. ചെല്ലക്കണ്ണ് (77) മരിച്ച സംഭവത്തില്‍ കാറോടിച്ചത് കന്യാകുമാരി കാഞ്ഞാംപുറം ആറുദേശം അരുവാന്‍പൊറ്റൈ വീട്ടില്‍ ആല്‍ബിന്‍ ജോസാണെ(39)ന്ന് പൊഴിയൂര്‍ പൊലീസ് കണ്ടെത്തി.
ചെങ്കവിള അയിര പനങ്കാല ജങ്ഷനുസമീപം ഡിസംബര്‍ 8ന് രാവിലെ 5 മണിയോടെയാണ് അപകടം. ചെല്ലക്കണ്ണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ പാറശ്ശാലഭാഗത്തുനിന്ന് ഊരമ്പ് ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ അതേ കാറില്‍ കയറ്റി മാര്‍ത്താണ്ഡം വെട്ടുമണി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. പരിക്ക് സാരമായതിനാൽ അവിടെനിന്ന് ആംബുലന്‍സില്‍ നാഗര്‍കോവിലിലെ ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.
എന്നാൽ, ഇവിടെവെച്ച് ചെല്ലക്കണ്ണ് മരിക്കുകയായിരുന്നു. ഇതോടെ ജോസ് ആശുപത്രിയില്‍നിന്ന് കടന്നു. ബന്ധുക്കള്‍ പൊഴിയൂര്‍ പൊലീസില്‍ പരാതി നല്‍കി.പൊഴിയൂര്‍ എസ്എ.ച്ച്.ഒ ആസാദ് അബ്ദുള്‍കലാമിന്റെ നേതൃത്വത്തിലുള്ള സംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തെയും ഡ്രൈവറെയും കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.