accident mnglr 98798a

ബസിലിടിച്ച് കാറിന് തീപിടിച്ചു, പിന്നാലെ പൊട്ടിത്തെറി; രണ്ട് പേർ വെന്തുമരിച്ചു

മംഗളൂരു: സ്വകാര്യ ബസിൽ ഇടിച്ചതിനെതുടർന്ന് കാർ തീപിടിച്ച് പൊട്ടിത്തെറിച്ച് രണ്ട് പേർ വെന്തു മരിച്ചു. കർണാടക ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി താലൂക്കിൽ ഗോപള്ളി ഗേറ്റിന് സമീപം ബുധനാഴ്ചയാണ് സംഭവം.

ആന്ധ്രാപ്രദേശ് സ്വദേശികളായ ധനഞ്ജയറെഡ്ഡി (31), കലാവതി (35) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തിൽ ബസ് തലകീഴായി മറിഞ്ഞു. ബസിലെ യാത്രക്കാരെ രക്ഷപ്പെടുത്തി.

Tags:    
News Summary - car accident death in chikkaballapur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.