കോതമംഗലം: കുട്ടമ്പുഴ സത്രപ്പടിയിൽ മക്കപുഴ കോളനിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ഫോറസ്റ്റ് വാച്ചർ മരിച്ചു. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചർ ഞായപ്പിള്ളി കൊട്ടിശ്ശേരികുടിയിൽ കെ.എം. മാണി (49) ആണ് മരിച്ചത്.
തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് അപകടം. കോതമംഗലത്തുനിന്നും പിണവൂർകുടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എതിർ ദിശയിൽ നിന്നും വന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ മാണിയെ കുട്ടമ്പുഴ പൊലീസും നാട്ടുകാരും ചേർന്നാണ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച രാവിലെ മരണപ്പെടുകയായിരുന്നു. സംസ്കാരം ബുധനാഴ്ച്ച തട്ടേക്കാട് സെന്റ് മേരിസ് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.