മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞ് 12 പേര്‍ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു

മുംബൈ: മഹാരാഷ്ട്രയിൽ ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 20ലേറെ പേര്‍ക്ക് പരിക്കേറ്റു. ഗോന്ദിയ ജില്ലയിലെ ബിന്ദ്രവന ടോലയിലാണ് സംഭവം. മഹാരാഷ്ട്ര സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ആണ് മറിഞ്ഞത്.

ഭണ്ടാരയില്‍നിന്ന് ഗോന്ദിയയിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്. പരിക്കേറ്റവരെ ഗോന്ദിയ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച 12.30 ഓടെയാണ് അപകടം. ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു. 

35- യാത്രക്കാരുമായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ഭണ്ഡാരയിൽ നിന്ന് സകോലി വഴി ഗോണ്ടിയയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10-ലക്ഷം രൂപയുടെ അടിയന്തര സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദെ ഗതാഗതവകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 

Tags:    
News Summary - Maharashtra 12 dead after bus overturns in bid to avoid hitting biker in Gondia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.