മൊകവൂർ: കാറിടിച്ച് ബൈക്കിനു പിന്നിൽ സഞ്ചരിച്ചയാൾ മരിച്ചു. മൊകവൂർ പരേതരായ നമ്പ്യാർമണ്ണിൽ ചാത്തുക്കുട്ടിയുടെ മകൻ ജയപ്രകാശ് (72) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെ മൊകവൂർ ബൈപാസിലാണ് അപകടം. സുഹൃത്തിനൊപ്പം ബൈക്കിൽ കൂണ്ടൂപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു. സഹയാത്രികന് പരിക്കേറ്റു. ഭാര്യ: രേണുക. മകൻ: ജിതിൻ പ്രകാശ് (യെസ് ബാങ്ക്, കോഴിക്കോട്). മരുമകൾ: സുജിത (എലത്തൂർ). സഹോദരങ്ങൾ: പുരുഷോത്തമൻ, സൂര്യഭായി, ലക്ഷ്മി, ചന്ദ്രമതി, പരേതനായ ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.