രഞ്ജിത്ത്

പിലിക്കോട് മട്ടലായിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെറുവത്തൂർ: ദേശീയപാതയിൽ പിലിക്കോട് മട്ടലായി പെട്രോൾ പമ്പിനു സമീപം കാറും മീൻ വണ്ടിയും കൂട്ടിയടിച്ച് യുവാവ് മരിച്ചു. തുരുത്തി ഓർക്കുളത്തെ പരേതനായ രാധാകൃഷ്ണൻ - കാർത്യായനി ദമ്പതികളുടെ മകൻ കെ.പി. രഞ്ജിത്ത് (31)ആണ് മരിച്ചത്. സുഹൃത്തുക്കളായ മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലർച്ചെ 5.50നാണ് അപകടം നടന്നത്. പറശ്ശിനിക്കടവ് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ചെറുവത്തൂർ ഭാഗത്ത് നിന്നും അമിതവേഗതയിൽ വന്ന മീൻലോറി ഇടിക്കുകയായിരുന്നു.

മടക്കരയിൽ കെ.പി.ആർ സൺസ് എന്ന പേരിൽ ലൈവ് പ്രോഗ്രാം സ്ഥാപനം നടത്തി വരികയായിരുന്നു രഞ്ജിത്ത്. ഭാര്യ: നിധീഷ.

അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാരും തൃക്കരിപ്പൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും ചന്തേര പൊലീസും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

മാസങ്ങൾക്ക് മുമ്പ് കാർ മറിഞ്ഞ് അപകടം നടന്നതിന് അൽപം അകലെയാണ് ഇപ്പോൾ അപകടം സംഭവിച്ചിരിക്കുന്നത്. സ്ഥിരം അപകട മേഖലയാണ് മട്ടലായി. 

Tags:    
News Summary - pilikkode accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.