സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ വനിത പോലീസ് ഉദ്യോഗസ്ഥ മരിച്ചു

പത്തനംതിട്ട: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന പൊലീസുകാരി മരിച്ചു. പത്തനംതിട്ട വനിതാ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സി.പി.ഒ കുളനട തണങ്ങാട്ടിൽ സിൻസി പി. അസീസാ(35)ണ് മരിച്ചത്.

കഴിഞ്ഞ 11 ന് വൈകിട്ട് മൂന്നരയോടെ മെഴുവേലിയിൽ കുറിയാനിപ്പള്ളി കിടങ്ങന്നൂർ റോഡിൽ കീർത്തി സ്‌കൂട്ടർ വർക് ഷോപ്പിന് സമീപം സിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറുമായി ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സിൻസിക്ക് രക്തം ധാരാളം നഷ്ടപ്പെട്ടു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം.

അപകടം പറ്റി വഴിയിൽ കിടന്ന സിൻസിയെ ആശുപത്രിയിലെത്തിക്കാനും വൈകി. ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ നിന്നു പൊലീസുകാരെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റയത്. ഇതിനോടകം രക്തം ഒരു പാട് വാർന്നു പോവുകയും രക്തസമ്മർദ്ദം ക്രമാതീതമായി താഴുകയും ചെയ്തു.

സ്ത്രീകൾക്കും കുട്ടികൾക്കും സെൽഫ് ഡിഫൻസ് പരിശീലനം നൽകുന്ന ചുമതല (മാസ്റ്റർ ട്രെയിനർ ,വിമൻ സെൽഫ് ഡിഫൻസ് ) ആയിരുന്നു സിൻസിക്ക്. ഭർത്താവ്: ആർ സനൽകുമാർ. മകൻ സിദ്ധാർഥ് ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.

Tags:    
News Summary - scooter accident; police officer dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.