തലയില്‍ മരച്ചില്ല വീണ് പരിക്കേറ്റ സ്കൂൾ വിദ്യാർഥിനി മരിച്ചു

കുണ്ടറ: സ്‌കൂള്‍ ബസ് കാത്തുനില്‍ക്കവേ തലയില്‍ മരച്ചില്ല വീണ് പരിക്കേറ്റ്​ ചികിത്സയിലിരുന്ന സ്കൂൾ വിദ്യാർഥിനി മരിച്ചു. കിഴക്കേ കല്ലട താഴം തറയില്‍ തെക്കതില്‍ വര്‍ഷയാണ്​ (14) മരിച്ചത്. കഴിഞ്ഞ 30ന് ചിലവൂര്‍കാവ് ക്ഷേത്രത്തിനുസമീപമായിരുന്നു സംഭവം. ക്ഷേത്രത്തിലെ ആൽമരത്തിന്‍റെ കൊമ്പാണ്​ ഒടിഞ്ഞുവീണത്.

മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലിരി​െക്ക ന്യുമോണിയ ബാധിച്ചു. ബുധനാഴ്ച രാവിലെയോടെ മരിച്ചു. കൈതക്കോട് മാര്‍ ബസേലിയോസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. പിതാവ്​ ജയന്‍ ഓട്ടോ​ഡ്രൈവറാണ്​. മാതാവ്​: ഷീജ. പ്ലസ് വണ്‍ വിദ്യാര്‍ഥിനി അലീന സഹോദരിയാണ്. സംസ്കാരം നടത്തി.

Tags:    
News Summary - The branch of the tree fell on head; The injured student died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.