കാഞ്ഞാണി: കെട്ടിട നിർമാണത്തിനിടയിൽ വീടിന്റെ മുകളിൽ നിന്ന് കാൽ തെറ്റി കിണറ്റിലേക്ക് വീണ് തൊഴിലാളി മരിച്ചു. മുല്ലശ്ശേരി ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് പരിസരത്ത് താമസിക്കുന്ന അടിയാറ വീട്ടിൽ ഭാസ്കരന്റെ മകൻ ചന്ദ്രകാന്ത് (ബബീഷ് - 37) ആണ് മരിച്ചത്.
അരിമ്പുർ കൈപ്പിള്ളിയിലായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: സീത. സഹോദരി: ചന്ദ്രകല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.