പുതിയതുറ (തിരുവനന്തപുരം): കടൽത്തീരത്തു കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. പൂവാർ കരുംകുളം പുതിയതുറ കളപ്പുര ഹൗസിൽ ഉണ്ണി – സജിത ദമ്പതികളുടെ മകൻ ഫാബിയോ ആണ് തിരയിൽപ്പെട്ടു മരിച്ചത്. പുതിയതുറ ഫിഷ് ലാൻഡിങ് സെന്ററിനു സമീപത്താണ് അപകടം.
കുഞ്ഞിനെ സഹോദരനെ ഏൽപ്പിച്ചശേഷം മാതാവ് സജിത കുടുംബശ്രീ യോഗത്തിനുപോയ സമയത്താണ് അപകടം നടന്നതെന്നു പൊലീസ് പറഞ്ഞു. സഹോദരന്റെ ശ്രദ്ധ തെറ്റിയപ്പോൾ കുട്ടി കടൽത്തീരത്തേക്കു പോയി അപകടത്തിൽപ്പെടുകയായിരുന്നുവെന്നും പൂവാർ കോസ്റ്റൽ പൊലീസ് പറഞ്ഞു.
സഹോദരന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയവർ കൂട്ടിയെ കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം പുതിയതുറയിലെ സെന്റ് നിക്കോളസ് ചർച്ച് സെമിത്തേരിയിൽ അടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.