കുടകിൽ വാഹനാപകടം; വയോധികക്കും മകനും ദാരുണാന്ത്യം
അപകടം നടന്നയിടത്തുനിന്നുള്ള ചിത്രം

കുടകിൽ വാഹനാപകടം; വയോധികക്കും മകനും ദാരുണാന്ത്യം

മംഗളൂരു: തെക്കൻ കുടകിലെ ഹത്തൂർ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച പച്ചക്കറി കയറ്റിയ ലോറി ഒമിനി കാറിൽ ഇടിച്ച് അമ്മയും മകനും മരിച്ചു. ബി. ഷെട്ടഗേരി ഗ്രാമത്തിലെ ക്ഷേത്ര പൂജാരി ഡി. പുണ്ഡരീകാക്ഷയുടെ ഭാര്യ ലളിത (70), മകൻ സുദർശന (42) എന്നിവരാണ് മരിച്ചത്.

മൈസൂരുവിലേക്ക് പോവുകയായിരുന്ന പച്ചക്കറി ലോറിയും ഗോണിക്കോപ്പലിൽ നിന്ന് ബി. ഷെട്ടിഗേരിയിലേക്ക് വരികയായിരുന്ന ഓമ്‌നി കാറും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

Tags:    
News Summary - Two died in road accident at Kodagu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.