ചെന്നൈ: തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ നല്ലമല്ലി മുത്തുപള്ളം പ്രദേശത്ത് രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി സ്വദേശി ശിവകുമാർ വിശ്വനാഥൻ (50), തിരുവനന്തപുരം സ്വദേശി മെവിൻ (58) എന്നിവരാണ് മരിച്ചത്. ധർമപുരി–സേലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഭൂതനഹള്ളിയിൽ റോഡരികിലെ ഉപേക്ഷിക്കപ്പെട്ട ക്വാറിക്ക് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കേരള രജിസ്ട്രേഷൻ കാറും കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ ഒരു സുഹൃത്തിന്റെ കാറിലാണ് ഇരുവരും സേലത്തേക്ക് പോയത്. ബിസിനസ് ആവശ്യത്തിനാണ് യാത്രയെന്നാണ് അറിയിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വരാപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയവീട് ട്രാവൽസ് ഉടമയാണ് മരിച്ച ശിവകുമാർ. മുൻ പഞ്ചായത്ത് പ്രസിഡന്റ് വിശ്വനാഥ പൈയുടെ മകനാണ്. ഭാര്യ: വിനീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.