കാസർകോട് : പരപ്പ കനകപ്പള്ളിയിൽ ബുധനാഴ്ച സന്ധ്യക്ക് പാർസൽ വാൻ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. തുമ്പയിലെ നാരായണന്റെ മകൻ ഉമേഷ്(22), പരേതനായ അമ്പാടിയുടെ മകൻ മണികണ്ഠൻ (18) എന്നിവരാണ് മരിച്ചത്.
മണികണ്ഠൻ വള്ളിക്കടവ് ഗവ. ഹയർ സെക്കണ്ടറിസ്കൂൾ പ്ലസ്റ്റു വിദ്യാർത്ഥിയാണ്. വെള്ളരിക്കുണ്ട് ഭാഗത്ത് നിന്ന് പരപ്പയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും വെള്ളരികുണ്ടിലേക്കുള്ള പാർസൽ വാനുമാണ് കൂട്ടിയിടിച്ചത്..
ഇടിയുടെ അഘാതത്തിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ ഉടൻ പരപ്പയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമികചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാട് ആശുപത്രിയിൽകൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.