നിത്യ

ബുള്ളറ്റ് വൈദ്യുതി പോസ്റ്റിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: ആർപ്പൂക്കര വില്ലുന്നിയിൽ ബുള്ളറ്റ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. വില്ലുന്നി പോത്താലിൽ വീട്ടിൽ ബിജുവിന്‍റെ മകൾ നിത്യ (20) ആണ് മരിച്ചത്. ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ വില്ലൂന്നി മറ്റപ്പള്ളി ഭാഗത്തായിരുന്നു അപകടം.

ബുള്ളറ്റ് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും വണ്ടിയോടിച്ചിരുന്ന നിത്യയുടെ തല ക്രാഷ് ബാരിയറിൽ ഇടിക്കുകയുമായിരുന്നു. റോഡിൽ തെറിച്ച് വീണ നിത്യയെ നാട്ടുകാരാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ രാത്രി 10 മണിയോടുകൂടിയാണ് മരണം. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. 

Tags:    
News Summary - young woman met a tragic end when her bike hit an electric post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.