അങ്കമാലി: ദേശീയപാത കരിയാട് വളവിൽ കണ്ടെയ്നർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആമ്പലൂർ പുലക്കാട്ടുക്കര കുട്ടംകുളങ്ങര വീട്ടിൽ വിജയന്റെ മകൻ പ്രശാന്താണ് (36) മരിച്ചത്. വെള്ളിയാഴ്ച രാത്രി 12ന് ശേഷമായിരുന്നു അപകടം.
എറണാകുളത്ത് സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരനായ പ്രശാന്ത് ജോലി കഴിഞ്ഞ് ആമ്പലൂരിലെ വീട്ടിലേക്ക് ബൈക്കിൽ പിറകിൽ വന്ന കണ്ടെയ്നർലോറി വളവ് തിരിഞ്ഞ് മറികടക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് സൂചന. തൽക്ഷണം മരണം സംഭവിച്ചു.
വഴിയാത്രക്കാർ അറിയിച്ച പ്രകാരം അങ്കമാലി അഗ്നി രക്ഷാസേനയിൽനിന്ന് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എൻ.കെ സോമന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാര്യ കൊടകര ചെങ്ങാടൻ കുടുംബാംഗം അശ്വനി (ദുബായ് ).10 ദിവസം മുമ്പാണ് അശ്വനി ലീവ് കഴിഞ്ഞ് ദുബായിലേക്ക് മടങ്ങിയത്. മകൻ: അർണവ് ( നാലര വയസ്). അമ്മ: പ്രഭാവതി. സംസ്കാരം ഞായറാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.