ചെന്നൈ: പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ. കെ.എ. ഏബ്രഹാം(79) അന്തരിച്ചു. വെല്ലൂർ നിരുവി ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അന്ത്യം. പത്തനംത്തിട്ട അയിരൂർ കുരുടാമണ്ണിൽ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചെന്നൈ അണ്ണാനഗർ ജറുസലം മാർത്തോമ്മ ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം മൂന്നിന് കീഴ്പാക്കം സെമിത്തേരിയിൽ നടക്കും.
ചെന്നൈ അപ്പോളോ സ്പെഷ്യലിസ്റ്റ് ആശുപത്രി മെഡിക്കൽ സർവീസസ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ഇേൻറണൽ മെഡിസിനിൽ ബിരുദവും സി.എം.സി വെല്ലൂരിൽ നിന്ന് കാർഡിയോളജിയിൽ ഡി.എമ്മും നേടി.
1971 ലെ ഇന്ത്യ-പാക് യുദ്ധവേളയിൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. പിന്നീട് അദ്ദേഹം ചെന്നൈയിലെ തെന്നിന്ത്യൻ റെയിൽവേ ആസ്ഥാനത്തെ ആശുപത്രിയിൽ 25 വർഷം ജോലി ചെയ്തു. തെന്നിന്ത്യൻ റെയിൽവേയുടെ ചീഫ് മെഡിക്കൽ ഡയറക്ടറായിരുന്നു. ഇദ്ദേഹത്തിെൻറ കാലയളവിൽ ഇൗ ആശുപത്രി റഫറൽ കേന്ദ്രമായി വികസിക്കുകയും പ്രതിവർഷം ആയിരത്തിലധികം തുറന്ന ഹൃദയ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തിരുന്നു. 2002ൽ വിരമിച്ചു.
ഇദ്ദേഹം രചിച്ച 'ഹാർട്ട് ഓഫ് ദ മാറ്റർ' എന്ന പുസ്തകത്തിൽ ഹൃദ്രോഗ ചികിൽസാ മേഖലയിലെ തെൻറ അര നൂറ്റാണ്ടുകാലത്തെ സേവനം വിവരിക്കുന്നുണ്ട്. 1967 മുതൽ 1970 വരെ ഇന്ത്യൻ സൈന്യത്തിൽ ആർമി മെഡിക്കൽ കോർപ്സിൽ മെഡിക്കൽ ഓഫീസറായിരുന്നു. വിശിഷ്ട സേവനത്തിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽനിന്ന് പുരസ്കാരം നേടി.
ദേശീയ- അന്തർ ദേശീയ ജേണലുകളിൽ ഇദ്ദേഹത്തിെൻറ 200 ലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1986ൽ റെയിൽവേ മന്ത്രാലയം ദേശീയ അവാർഡ് നൽകി ആദരിച്ചു. തമിഴ്‌നാട് ഡോ. എം.ജി.ആർ മെഡിക്കൽ സർവകലാശാലയിൽ എമെരിറ്റസ് പ്രൊഫസറായി തിരഞ്ഞെടുക്കപ്പെട്ടു. സർവകലാശാലയുടെ ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡിനും അർഹനായി. 1999ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
പരേതനായ എൻജിനീയർ കെ.സി. ഏബ്രഹാമിെൻറയും പുത്തൻകാവ് കിഴക്കേത്തലക്കൽ അലക്സാൻഡ്രിനയുടെയും മകനായി 1942 മാർച്ച് 14ന് ജനിച്ചു. ഭാര്യ കോട്ടയം പുള്ളിയിൽ ബേബി ഏബ്രഹാം. മക്കൾ: ഡോ.സിബി മാമ്മൻ, ആൻ ഏബ്രഹാം. മരുമകൻ: കണ്ടത്തിൽ അരുൺ മാമ്മൻ (എം.ആർ.എഫ് വൈസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.