ഓച്ചിറ: പന്ത്രണ്ടുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 67 കാരനെ ഓച്ചിറ പോലീസ് അറസ്റ്റു ചെയ്തു. തഴവ, കുതിരപന്തി, ചൈത്രത്തിൽ ചന്ദ്രൻപിള്ളയാണ് അറസ്റ്റിലായത്. കുതിരപന്തി ജംങ്ഷന് തെക്ക് ഭാഗത്തായി സ്റ്റേഷനറി വ്യാപാരം നടത്തുന്ന ഇയാൾ പെൺകുട്ടിയെ കടക്കകത്തുവെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.അച്ഛൻ മരണപ്പെടുകയും അമ്മ ഉപേക്ഷിച്ചു പോയ കുട്ടി ബന്ധു വീട്ടിൽ താമസിച്ചു് വരുകയായിരുന്നു. കുട്ടിയെ കടയിൽ കയറ്റി കട അടക്കന്നത്് കണ്ട നാട്ടുകാർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയുമായിരുന്നു.
പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയശേഷം ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറി. ഓച്ചിറ പോലീസ് ഇൻസ്പെക്‌ടർ പി. വിനോദ്, എസ്. ഐ. എൻ. നിയാസ്, സ്പെഷ്യൽ ബ്രാഞ്ച് എസ്. ഐ. പി. വി. റോബി, എസ്.സി. പി. ഒ. ഹരിലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.