കൊല്ലത്ത്​ പീഡനത്തിനിരയായ 17കാരി തൂങ്ങി മരിച്ചനിലയിൽ

അഞ്ചൽ (​കൊല്ലം): പീഡനത്തിനിരയായ പെൺകുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട പെൺകുട്ടിയെ ബന്ധുക്കൾ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഏതാനും മാസം മുമ്പ് പെൺകുട്ടിയെ അയൽവാസിയായ യുവാവ് പീഡനത്തിനിരയാക്കിയിരുന്നു. ഈ കേസിൽ യുവാവ് ജയിൽ ശിക്ഷയനുഭവിക്കുകയാണ്. ഈ സംഭവത്തിന് ശേഷം പെൺകുട്ടി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇതിനെപ്പറ്റി വീട്ടുകാരുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പറയപ്പെടുന്നു.

റൂറൽ എസ്.പി കെ.ബി. രവി പെൺകുട്ടിയുടെ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. പെൺകുട്ടി എഴുതിയതെന്ന് കരുതുന്നന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - 17-year-old girl hanged in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.