മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പുത്തൂരിൽ നടന്ന് പോവുകയായിരുന്ന യുവതിയെ പട്ടാപ്പകൽ യുവാവ് കുത്തിക്കൊന്നു. ബണ്ട്വാൾ വിട്ടൽ അളികെയിലെ എം. ഗൗരിയാണ്(18) കൊല്ലപ്പെട്ടത്. സംഭവത്തിൽ മണ്ണുമാന്തി യന്ത്രം ഡ്രൈവറും മാണിനൽകൂറു നെയ്ബെലു സ്വദേശിയുമായ പി.എ. പത്മരാജിനെ(25) ബണ്ട്വാൾ മാവിനക്കട്ടയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് സംഭവം. അക്രമത്തിൽ ഗുരുതര പരിക്കേറ്റ യുവതിയെ ആദ്യം പുത്തൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.
മാർക്കറ്റിലേക്ക് പോവുകയായിരുന്ന യുവതി പുത്തൂർ വനിത പൊലീസ് സ്റ്റേഷന് പിറകിൽ എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. എതിരെ വന്ന യുവാവ് കത്തിയെടുത്ത് കഴുത്തിൽ തുരുതുരാ കുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞതെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് സി.ബി. ഋശ്യന്ത് പറഞ്ഞു. യുവതി വീണയുടൻ അക്രമി രക്ഷപ്പെട്ടു. അക്രമത്തിന്റെ കാരണം പൊലീസ് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.