സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശമയച്ച് ശേഷം 23-ാം നിലയിൽ നിന്നും ചാടിയ പതിനേഴുകാരൻ മരിച്ചു

ന്യൂഡൽഹി: സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശം അ‍യച്ച ശേഷം പാർപ്പിട സമുച്ചയത്തിന്‍റെ 23-ാം നിലയിൽ നിന്നുചാടിയ പതിനേഴുകാരൻ മരിച്ചു. ബംഗളൂരു കോണനകുണ്ടെയിൽ തിങ്കളാഴ്ച്ചയാണ് സംഭവം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കൊല്ലേഗാൽ സ്വദേശി അഞ്ജൻ. ആർ ആണ് മരിച്ചത്.

ത്യാഗരാജനഗറിലെ ബന്ധുവീട്ടിൽ താമസിച്ചു വരികയായിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ മകൻ ആരോഗ്യപരമോ, പഠനപരമോ ആയ പ്രശ്നങ്ങൾ നേരിട്ടിരുന്നില്ലെന്ന് പിതാവ് വ്യക്തമാക്കി.

തിങ്കളാഴ്ച ബന്ധുവീട്ടിലെത്തുകയും അത്താഴം കഴിച്ച ശേഷം പുലർച്ചെ 3 മണിയോടെ അഞ്ജൻ 23-ാം നിലയിലേക്ക് പോകുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മുകളിലെത്തിയ ശേഷം ബന്ധുക്കൾക്കും സൂഹൃത്തുക്കൾക്കും വീഡിയോ സന്ദേശം അയക്കുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - A 17-year-old died after jumping from the 23rd floor of apartment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.