തല വെട്ടിമാറ്റിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മംഗളൂരു: റൈബാഗ് താലൂക്കിൽ ബെസ്റ്റവാഡ ഗ്രാമത്തിൽ തല ഉടലിൽ നിന്ന് വെട്ടിമാറ്റിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഹറുഗേരിയിലെ അക്ബർ ശബ്ബിറ ജമദർ(21) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒറ്റ വെട്ടിൽ തല ഛേദിക്കാൻ കഴിഞ്ഞ മൂർച്ചയേറിയ ആയുധമാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. വനമേഖലയിൽ പോയ നാട്ടുകാർ മൃതദേഹം കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മഹന്തേഷ് സോമലിംഗയെ(24) പൊലീസ് കേസെടുത്ത് ചോദ്യം ചെയ്യുന്നു.

Tags:    
News Summary - Beheaded body of 24-year-old youngster found in forest area in Belagavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.