കൊല്ലം: തിരുവോണ ദിവസം ജില്ലയെ നടുക്കി ക്ഷേത്ര ജീവനക്കാരന്‍റെ കൊലപാതകം. കൊലപ്പെടുത്തിയ ശേഷം പ്രതി കിടന്നുറങ്ങിയത് മൃതദേഹത്തിനൊപ്പം. ചവറ തേവലക്കര ക്ഷേത്ര ജീവനക്കാരനായ രാജേന്ദ്രന്‍ പിള്ളയെയാണ് തേവലക്കര ആറാട്ടുകുളത്ത് വെച്ച് വെട്ടേറ്റുമരിച്ചത്.
ഇയാളെ ആളുമാറിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയായ മരംവെട്ടു തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. മരം വെട്ടുന്ന കോടാലി ഉപയോഗിച്ചാണ് രാജേന്ദ്രന്‍ പിള്ളയെ കൊന്നത്.
ലക്ഷ്യമിട്ടത് മറ്റൊരാളെയായിരുന്നെന്നും രാജേന്ദ്രന്‍ പിള്ളയെ അബദ്ധത്തിൽ വെട്ടുകയായിരുന്നെന്നും പ്രതി കുറ്റസമ്മതം നടത്തി. സംഭവത്തിന്‍റെ തലേദിവസം പ്രതിയും മറ്റ് രണ്ടുപേരുമായി വാക് തർക്കമുണ്ടായിരുന്നു. ഇവരോടുള്ള വൈരാഗ്യം തീർക്കാനാണ് പ്രതി വെട്ടുകത്തിയുമായി ഇറങ്ങിയത്. എന്നാൽ അവരിലൊരാളുടെ രൂപസാദൃശ്യമുള്ള രാജേന്ദ്രന്‍ പിള്ളയെ മദ്യലഹരിയിൽ പ്രതി വെട്ടുകയായിരുന്നു.
തിരുവോണദിവസം രാത്രിയായിരുന്നു സംഭവം. വെട്ടേറ്റ് രക്തം വാർന്ന നിലയിൽ രാജേന്ദ്രന്‍ പിള്ളയുടെ മൃതശരീരം പ്രദേശത്തെ തെങ്ങിന്‍ചുവട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കൊലപാതക ശേഷം ഇയാൾ മദ്യപിച്ച് മൃതദേഹത്തിനരികില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. രാവിലെ നാട്ടുകാരാണ് സംഭവം കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.