ബംഗളൂരു: വിവാഹത്തിനു പിന്നാലെ യുവദമ്പതികൾ തമ്മിലുണ്ടായ വഴക്ക് ഇരുവരുടെയും മരണത്തിൽ കലാശിച്ചു. കോലാര്‍ ഗോള്‍ഡ് ഫീല്ഡ്സില് (കെ.ജി.എഫ്) ആന്ധ്രപ്രദേശ് ശാന്തിപുരം സ്വദേശിയും മുനിയപ്പയുടെ മകനുമായ നവീൻ കുമാർ (27), കെ.ജി.എഫ് ബൈനെഹള്ളി സ്വദേശിയും ശ്രീനിവാസലുവിന്റേയും ലക്ഷ്മിയുടേയും മകളുമായ ലിഖിത ശ്രീ (20) എന്നിവരാണ് മരിച്ചത്. പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം ബുധനാഴ്ച രാവിലെയാണ് നടന്നത്. താലികെട്ടിന് പിന്നാലെ ബന്ധുവീട്ടിൽ തങ്ങിയ നവീനും നിഖിതയും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. കുപിതനായ നവീന്‍ നവവധുവിനെ കുത്തുകയായിരുന്നെന്ന് ആന്‍ഡേഴ്സണ്‍പേട്ട് പൊലീസ് പറഞ്ഞു. കെ.ജി.എഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വധു ചികിത്സക്കിടെ മരിച്ചു.
അതേ കത്തിയെടുത്ത് സ്വയം മുറിവേല്പിച്ച നവീനെ ഗുരുതരാവസ്ഥയില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വസ്ത്ര വ്യാപാരിയാണ് നവീന്‍. നവീന്റെ സഹോദരി മോണിക്കയുടെ വീട്ടിലായിരുന്നു വിവാഹചടങ്ങ് നടന്നത്. വിവാഹ ശേഷം നവീന്റെ ബന്ധുവീട്ടില്‍ എത്തിയ ദമ്പതികള്‍ അവിടെയാണ് തര്‍ക്കത്തിലേര്‍പ്പെട്ടതെന്ന് കെ.ജി.എഫ് എസ്.പി ശാന്തരാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.