അടിമാലി: വയോധികനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
ല്ലാർ കുരിശുപാറ അറയ്ക്കല്‍ ഗോപിയാണ് (64) മരിച്ചത്. വീടിെൻറ മുന്‍വാതില്‍ പുറത്തുനിന്നും അകത്തുനിന്നും പൂട്ടിയ നിലയിലുമായിരുന്നു. മുഖത്തും കഴുത്തിലും ദേഹത്തും മുറിവുകള്‍ കണ്ടെത്തി.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം.
രണ്ടുവര്‍ഷം മുമ്പ് ഭാര്യ മരിച്ച ഗോപി ഒറ്റക്കാണ് താമസിച്ചിരുന്നത്. ശനിയാഴ്ച വൈകീട്ട് കുരിശുപാറ ടൗണിലെത്തിയ ഗോപി തിരികെ വീട്ടിലേക്ക് പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. രാത്രി എട്ടിന് കോതമംഗലത്ത് താമസിക്കുന്ന മകള്‍ ഗോപിയെ വിളിച്ചതായും ഈ സമയം ഭക്ഷണം കഴിക്കുകയാണെന്ന് മറുപടി നൽകിയതായും പൊലീസിന് മൊഴിനല്‍കി.
ദിവസവും രാവിലെ ചായ കുടിക്കാന്‍ കുരിശുപാറയില്‍ എത്താറുള്ള ഗോപിയെ ഞായറാഴ്ച കാണാതെവന്നതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ വീടിെൻറ മുന്‍വശത്തെ കതക് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പിറകുവശത്ത് എത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പെട്ടു.
ഇതോടെ വീട്ടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കട്ടിലില്‍ കിടക്കുന്നത് കണ്ടത്. ഇടുക്കി ഡിവൈ.എസ്.പി ഫ്രാന്‍സിസ് ഷെല്‍ബി, വെള്ളത്തൂവല്‍ സി.ഐ ആര്. കുമാര്‍, എസ്.ഐമാരായ പി.ജെ. കുര്യാക്കോസ്, സജി എന്‍. പോള്‍, സി.ആര്. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചു.
ഇടുക്കിയില്‍നിന്ന് ഡോഗ് സ്ക്വാഡും കോട്ടയത്തുനിന്ന് സയൻറിഫിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. ഭാര്യ: പരേതയായ സുമതി. മക്കള്‍: സ്വപ്ന, സുനിത, പരേതനായ സുരേഷ്. മരുമക്കള്‍: സുജിത്, സഫീര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.