മരിച്ച നിസാർ,   പ്രതി റഫീഖ്

കുടുംബവഴക്ക്​: ജ്യേഷ്ഠ​െൻറ കുത്തേറ്റ് യുവാവ്​ മരിച്ചു

ബദിയടുക്ക: കുടുംബവഴക്കിനെത്തുടര്‍ന്ന്​ ജ്യേഷ്ഠ​െൻറ കുത്തേറ്റ് യുവാവ്​ മരിച്ചു. പുത്തിഗെ പഞ്ചായത്തിൽ ഉറുമിയിലെ പരേതരായ അബ്​ദുല്ല മൗലവി-ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിസാറാണ്​ (29) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉച്ചഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന നിസാറിനെ സഹോദരന്‍ കുത്തുകയായിരുന്നു. പുറത്തേക്ക് ഓടുന്നതിനിടയിലും പിന്തുടര്‍ന്നു കുത്തിയെന്ന്​​ പൊലീസ്​ പറഞ്ഞു. ഒാടിക്കൂടിയ അയല്‍വാസികള്‍ കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വീടാക്രമണം, സ്​ത്രീകളോട്​ അപമര്യാദയായി പെരുമാറൽ തുടങ്ങിയ സംഭവത്തിൽ മരിച്ച നിസാറിനെതിരെ ബദിയടുക്ക പൊലീസ്​ സ്​റ്റേഷനിൽ കേസുകളുണ്ട്​. റിമാൻഡിലായിരുന്ന ഇയാൾ ഏതാനും ദിവസം മുമ്പാണ്​ ജാമ്യത്തിലിറങ്ങിയത്​. അനുജ​െൻറ ഇത്തരം സ്വഭാവങ്ങൾ ജ്യേഷ്​ഠൻ ചോദ്യം ചെയ്യുകയും വഴക്കിടുകയും പതിവാണെന്ന്​ പൊലീസ്​ പറഞ്ഞു. അനുജനുമായുള്ള ഇൗ വൈരാഗ്യമാണ്​ കൊലയിൽ കലാശിച്ചത്​. മരിച്ച നിസാര്‍ അവിവാഹിതനാണ്. മറ്റു സഹോദരങ്ങള്‍: മുനീര്‍, ഇഖ്ബാല്‍, ഷബീര്‍, സലീം.


നാടിനെ ഞെട്ടിച്ച്​ യുവാവി​െൻറ മരണം

ബദിയടുക്ക: കുടുംബവഴക്കിനെ തുടർന്ന്​ യുവാവ്​ കുത്തേറ്റ്​ മരിച്ചത്​ നാടിനെ നടുക്കി. ഉറുമിലെ മുഹമ്മദ് നിസാർ സഹോദര​െൻറ കുത്തേറ്റ് മരിച്ചത്​ കാട്ടുതീപോലെയാണ്​ പടർന്നത്​. ശനിയാഴ്ച ഉച്ചക്കാണ് സ​ംഭവം. എന്താണ്​ സ​ംഭവിച്ചതെന്നറിയാതെ പലരും ഫോൺവിളിച്ച്​ അന്വേഷിക്കുകയായിരുന്നു. വിദേശങ്ങളിൽനിന്ന്​ നാട്ടുകാരുടെ വിളിയെത്തി. കുടുംബവഴക്കുണ്ടെങ്കിലും അപൂർവം ചിലർക്കുമാത്രമാണ്​ ഇതേക്കുറിച്ച്​ അറിവുണ്ടായിരുന്നുള്ളൂ. കുത്തേറ്റ്​ മരിക്കാൻ തക്ക വൈരാഗ്യമുണ്ടോയെന്നൊന്നും അയൽവാസികൾക്കുപോലുമറിയില്ല. അതിനാൽതന്നെ എന്തിനാണ് കൊന്നതെന്ന ചോദ്യമാണ്​ എല്ലാവരും ഉന്നയിച്ചത്​. സ്വത്തുതർക്കമോ മറ്റിടപാടുകളോ ഒന്നുമി​െല്ലന്നതാണ് മരണത്തി​െൻറ കാരണമായതെന്നു പലർക്കും വിശ്വസിക്കാനാവുന്നില്ല.

മരിച്ച നിസാറും പ്രതിയായ സഹോദരൻ റഫീഖും പതിവായി കലഹം ഉണ്ടാവുന്നതായുള്ള വിവരമാണ്​ പൊലീസിന്​ ലഭിച്ചത്​. അനിയ​െൻറ വഴിവിട്ട ചില പ്രശ്​നങ്ങളെ ചൊല്ലിയാണ്​ വഴക്കുണ്ടാകുന്നത്​. കൊലപാതകശേഷം ജ്യേഷ്ഠൻ റഫീഖ് രക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല. വീട്ടിൽതന്നെ ഇരുന്ന് പൊലീസിന് പിടികൊടുക്കുകയായിരുന്നു.

കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ബദിയടുക്ക സി.ഐ കെ. സലീം എസ്.ഐ പി.കെ. വിനോദ് കുമാര്‍, പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ജയന്തി എന്നിവര്‍ സ്ഥലത്തെത്തി. പ്രതിയെ ഞായറാഴ്​ച മജിസ്​ട്രേട്ടിന്​ മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


News Summary - Family quarrel: Young man stabbed to death by elder brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.