പുനെ: ഒറ്റയ്ക്ക് കഴിഞ്ഞ 71കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 53കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുനെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട വയോധികയുടെ വീടിനടുത്ത് താമസിക്കുന്നയാളാണ് പ്രതി.
തിങ്കളാഴ്ച രാവിലെയാണ് വയോധികയെ രക്തത്തിൽ കുളിച്ചു മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തലക്കടിയേറ്റ് രക്തംവാർന്ന നിലയിലായിരുന്നു മൃതദേഹം. ബലാത്സംഗത്തിനിരയായതായും പൊലീസ് കണ്ടെത്തി.
തലയ്ക്ക് അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് വീട്ടിനുള്ളിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് പൊലീസ് നായ മണം പിടിച്ച് പ്രതിയുടെ വീട്ടുവളപ്പിൽ എത്തുകയായിരുന്നു. പിടിയിലായ ഇയാൾ കുറ്റം സമ്മതിച്ചു.
ഞായറാഴ്ച രാത്രി വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ ബലാത്സംഗത്തിന് ശ്രമിച്ചപ്പോൾ വയോധിക പ്രതിരോധിച്ചു. തുടർന്ന് പൈപ്പ് കൊണ്ട് തലക്കടിച്ചു വീഴ്ത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.