പരസ്ത്രീ ബന്ധം വിലക്കിയ മാതാപിതാക്കളെ യുവാവ് വിഷം നൽകി കൊന്നു

മംഗളൂരു: പരസ്ത്രീ ബന്ധം വിലക്കിയതിന് മാതാപിതാക്കളെ യുവാവ് വിഷം നൽകി കൊന്നു. അർക്കലഗുഡ് താലൂക്കിലെ ബിസിലഹള്ളിയിൽ എം.നഞ്ചുണ്ടപ്പ(55), ഭാര്യ ഉമ(48) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ മഞ്ചുനാഥിനെ(27) പൊലീസ് അറസ്റ്റ് ചെയ്തു.

മകന് യുവതിയുമായുള്ള ബന്ധം വിലക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. തന്നോട് വാങ്ങിയ പണം മാതാവ് തിരിച്ച് ചോദിച്ചത് പ്രശ്നം സങ്കീർണമാക്കി. ഈമാസം 15ന് മഞ്ചുനാഥ് ഭക്ഷണത്തിൽ കീടനാശിനി കലർത്തി മാതാപിതാക്കൾക്ക് നൽകി. തുടർന്ന് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഇരുവരും പൊടുന്നനെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ശരീരത്തിലെ വിഷാംശമാണ് മരണകാരണം എന്ന് ഡോക്ടർമാർ പറഞ്ഞു.

മൃതദേഹങ്ങൾ ആരുമറിയാതെ സംസ്കരിക്കാൻ മഞ്ചുനാഥ് ശ്രമം നടത്തിയിരുന്നു. ഇത് മനസ്സിലാക്കിയ സഹോദരൻ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന ്നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. 

Tags:    
News Summary - man arrested for poisoning his parents to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.