യുവതിയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

ബംഗളൂരു: യുവതിയെ വെടിവച്ചുകൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഹാസൻ ജില്ലയിൽ ബെളുർ താലൂക്കിലെ ദൊഡ്ഡസൽവാർ ഗ്രാമത്തിൽ ജാജിയാണ് (45) കൊല്ലപ്പെട്ടത്. കൃത്യം ചെയ്ത ശേഷം ഭർത്താവ് ഹരീഷ് പൂജാരി (50) തൂങ്ങി മരിച്ചുവെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു.

കുടുംബവഴക്കിനെ തുടർന്നാണ് കടുംകൈ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഈ ദമ്പതികളുടെ മൂന്ന് മക്കൾ വിവിധ സ്ഥലങ്ങളിൽ വിദ്യാർഥികളാണ്.

നിസ്സാര കാര്യങ്ങൾക്ക് ദിവസവും ഭാര്യയും ഭർത്താവും വഴക്ക് പതിവായിരുന്നു എന്നാണ് അയൽക്കാരുടെ മൊഴി. ഇതിൽ മനം മടുത്ത് ഭർത്താവ് കൊലപാതകം നടത്തുകയായിരുന്നുവത്രെ. വീട്ടിൽ നിന്ന് വെടിയൊച്ച കേട്ട് എത്തിയ പരിസരവാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്.

Tags:    
News Summary - Man commits suicide after shooting wife to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.