ബംഗളൂരു: സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് മാണ്ഡ്യയിൽ പിതാവിനെ മക്കൾ കുത്തിക്കൊന്നു. ശ്രീരംഗപട്ടണ കെരമകളു കൊപ്പലു വില്ലേജ് സ്വദേശി മാരിക്കലയ്യയാണ് (68) കൊല്ലപ്പെട്ടത്. കേസിൽ മക്കളായ ശശികുമാർ, രാജേഷ് എന്നിവർ അറസ്റ്റിലായി.
മാരിക്കലയ്യക്ക് സ്വന്തമായി എട്ട് ഏക്കർ ഭൂമിയുണ്ടായിരുന്നതിൽനിന്ന് ഒരേക്കർ 30 ലക്ഷത്തിന് വിൽക്കാൻ തീരുമാനിച്ചിരുന്നു. മക്കൾ രണ്ടു പേരും ബംഗളൂരുവിൽ കാബ് ഡ്രൈവർമാരായി ജോലി ചെയ്തുവരുകയാണ്. 30 ലക്ഷം രൂപ അച്ഛനും മക്കളും കൂടി വീതം വെക്കാമെന്നും തന്റെ വിഹിതമായ 10 ലക്ഷം രൂപ കൈമാറിയാലേ ഭൂമി രജിസ്ട്രേഷന് ഒപ്പിടൂവെന്നും മാരിക്കലയ്യ പറഞ്ഞിരുന്നു. എന്നാൽ, രജിസ്ട്രേഷൻ സമയത്ത് മക്കൾ പണം നൽകാതിരുന്നതോടെ ഇയാൾ ഒപ്പിടാതെ വീട്ടിലേക്ക് മടങ്ങി.
തുടർന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അരീക്കരെ പൊലീസ് സ്റ്റേഷനിൽ മക്കൾക്കെതിരെ കേസ് നൽകി. കഴിഞ്ഞദിവസം രാത്രി ഗ്രാമത്തിലെത്തിയ മക്കൾ പിതാവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. നിരവധി കുത്തുകളേറ്റ ഇയാളെ ഗുരുതര പരിക്കുകളോടെ നാട്ടുകാർ മൈസൂരുവിലെ ആശുപത്രിയലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരീക്കരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.