നാദാപുരം: പാലക്കാടുനിന്ന് വിലങ്ങാട്ട് കൽപ്പണിക്ക് എത്തിയ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് അഗളി ഭൂതവഴി കോളനിയിലെ നഞ്ചൻെറ മകൻ ശിവകുമാരൻ ആണ് (55) മരിച്ചത്. ഇയാൾക്കൊപ്പമുള്ള നാലു പേരെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തു. മുരുകേഷ്, മുരുകൻ, മണി, മഷനൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ ക്വാറിക്ക് അടുത്തുള്ള ഷെഡിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടത്.
കസ് റ്റഡിയിലുള്ള മണിയാണ് വളയം പൊലീസ് സ്േറ്റഷനിൽ വിവരം അറിയിച്ചത്. മരിച്ച ശിവകുമാരൻെറ തലയിൽ വലിയ മുറിവുണ്ട്. ഞായറാഴ്ച രാത്രി 10ഓടെ ഇവിടെ മദ്യപിച്ചു ബഹളമുണ്ടാക്കിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനിടെ, ഇവർ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ കൊല്ലപ്പെട്ടതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. അഞ്ചുപേരും ഇവിടെ കയ്യാല നിർമിക്കാൻ എത്തിയതാണ്. ബുധനാഴ്ചയാണ് അഞ്ചുപേരും അഗളിയിൽനിന്ന് എത്തിയത്. നാദാപുരം ഡിവൈ.എസ്.പി പി. ജേക്കബ്, വളയം സി.ഐ ജീവൻ ജോർജ്, വളയം എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.