എൻ.ഐ.ടിയിൽ ബിരുദ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

ചെന്നൈ: എൻ.ഐ.ടി രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുച്ചിറപ്പള്ളി നാഷനൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻ.ഐ.ടി) ഹോസ്റ്റൽ മുറിയിലാണ് ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിദ്യാർഥിനി അവലാ സൗമ്യ ദേവി(21) മരണപ്പെട്ടത്. പ്രണയനൈരാശ്യമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം.

വ്യാഴാഴ്ചയാണ് സൗമ്യയെ സുഹൃത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ് പുതുവത്സര അവധിയായതിനാൽ റൂമിൽ കൂടെ താമസിക്കുന്ന കുട്ടികളെല്ലാം വീട്ടിൽ പോയിരുന്നു. ഈ സമയത്താണ് സൗമ്യ ആത്മഹത്യ ചെയ്തത്. സംഭവം അറിഞ്ഞ സുഹൃത്ത് ഉടൻ തന്നെ ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

തുവ്വക്കുടി പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.  

Tags:    
News Summary - NIT student found hanging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.