ലാഹോർ: ഓൺലൈൻ ഗെയിമായ പബ്ജിയുടെ സ്വാധീനത്തിൽ 14 കാരൻ അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയും വെടിവച്ചു കൊന്നു. കഴിഞ്ഞയാഴ്ച ലാഹോറിലെ കഹ്‌ന പ്രദേശത്തെ വീട്ടിലാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വെടിയുതിർത്ത മകൻ ഒഴിച്ച് കുടുംബത്തിലെ ബാക്കി എല്ലാവരും കൊല്ലപ്പെട്ടതായി പാകിസ്താൻ പൊലീസ് അറിയിച്ചു.
പബ്ജി ഗെയിമിന് അടിമയായിരുന്നു കുട്ടി. അമ്മയെയും സഹോദരങ്ങളെയും താൻ തന്നെയാണ് കൊന്നതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചു. ദിവസത്തിൽ ഏറിയ സമയവും ഓൺലൈൻ ഗെയിം കളിക്കാൻ ചിലവഴിക്കുന്നതിനാൽ കുട്ടിക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
പഠനത്തിൽ ശ്രദ്ധ ചെലുത്താത്തതിനും പബ്ജി കളിച്ച് സമയം ചെലവഴിക്കുന്നതിനും കുട്ടിയെ അമ്മ ശാസിച്ചിരുന്നു. സംഭവ ദിവസവും അമ്മ കുട്ടിയെ ഈ വിഷയത്തിൽ ശകാരിച്ചെന്നും പിന്നീട് എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ കുട്ടി അലമാരയിൽ നിന്ന് തോക്കെടുത്ത് വെടിവെച്ച് കൊല്ലുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.