അങ്കമാലി: പുവ്വത്തുശ്ശേരിയിൽ വയോധികനെ മകന് ചവിട്ടിക്കൊന്നതാണെന്ന് പൊലീസ്. അമ്മ നോക്കിനില്‍ക്കെ മുറിയില്‍ തള്ളിയിട്ട് മകന് നെഞ്ചില്‍ ചവിട്ടുകയായിരുന്നു. വാക്കത്തികൊണ്ട് തലക്ക് ആഴത്തില്‍ മുറിവേൽപ്പിക്കുകയും ചെയ്തു.
പാറക്കടവ് പുവ്വത്തുശ്ശേരി അയനിക്കത്തായം പട്ടത്ത് വീട്ടില്‍ മനോഹരനാണ് (65) മരിച്ചത്. മകന് മഹേഷിനെതിരെ (കണ്ണൻ -35) കേസെടുത്തു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് വഴക്കുണ്ടായത്. ലോട്ടറി വില്പനക്കാരനായ മനോഹരന് മകെൻറ മര്‍ദനം സഹിക്കാതെ വന്നപ്പോള്‍ അയൽപക്കത്തേക്ക് ഓടിപ്പോയി. ഏറെനേരം അയല്‍വാസിയുടെ വീട്ടില്‍ തങ്ങി.
മകന് ശാന്തനായെന്ന് കരുതി വീട്ടില്‍ എത്തിയതോടെ, ലഹരിക്കടിപ്പെട്ട മഹേഷ് ക്രൂരമായി മർദിക്കുകയായിരുന്നത്രെ. ഏറെ കഴിഞ്ഞിട്ടും അനക്കമില്ലാതെ വന്നതോടെ അച്ഛന് തല തകര്‍ന്ന് രക്തം വാര്‍ന്നൊഴുകുന്നതായി മഹേഷാണ് പൊലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചത്.
ചെങ്ങമനാട് പൊലീസ് വീട്ടിലെത്തിയപ്പോള്‍ മരിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധ മറുപടി പറഞ്ഞതോടെ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.