പെട്രോളുമായി ഭാര്യവീട്ടിലെത്തിയ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ ഭാര്യയുടെ വീടിനു മുമ്പിൽ ഭർത്താവ് തീ പൊള്ളലേക്ക് മരിച്ചു. ആത്മഹത്യയാണെന്നാണ് ഭാര്യ വീട്ടുകാർ പറയുന്നത്. അഹമ്മദാലി സ്വയം തീ കൊളുത്തിയതാണോയെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.

അടുത്ത തിങ്കളാഴ്ച വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകാനിരുന്നാണ് അഹമ്മദാലി. അതിന് മുൻപ് ഭാര്യയെയും ഒന്നര വയസ്സുള്ള മകനെയും കണ്ട് വരാമെന്ന് പറഞ്ഞാണ് പോയതെന്നാണ് അഹമ്മദാലിയുടെ വീട്ടുകാർ പറയുന്നത്. മരിച്ച അഹമ്മദാലിയും ഭാര്യ വർക്കല ഇലകമൺ സ്വദേശിനി റഫീനയും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി റഫീനയുടെ വീട്ടിലെത്തിയ അഹമ്മദാലിയുടെ കൈയിൽ ഒരു കുപ്പി പെട്രോൾ കണ്ട് വീട്ടുകാർ വാതിലടച്ചു. എന്നാൽ കുറച്ചു കഴിഞ്ഞ് ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ അഹമ്മദാലി കത്തിയെരിയുന്നതാണ് ക​ണ്ടതെന്ന് ഭാര്യ പിതാവ് റഫീഖ് പറയുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരുടെ സഹായ​ത്തോടെ അഹമ്മദാലിയെ തീ കെടുത്തി പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 

Tags:    
News Summary - The young man who came to his wife's house with petrol was burned to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.