തെക്കന്‍ കുരിശുമല തീര്‍ത്ഥാടനത്തിനിടെ കുഴഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു.

വെള്ളറട: ദുഖവെള്ളിയാഴ്ച തെക്കന്‍ കുരിശ്മല തീര്‍ത്ഥാടനത്തിനിടെ കുഴഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. കുലശേഖരം ഗവൺമെന്‍റ് ആശുപത്രി റോഡില്‍ ജയരാജന്‍(57), നെയ്യാറ്റിന്‍കര വട്ടവിള മോതിരപള്ളി ബി.എസ് ഭവനില്‍ ബിനുകുമാര്‍(42)എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ 7-ാം കുരിശിന് സമീപത്ത് വച്ചാണ് ജയരാജന്‍ കുഴഞ്ഞ് വീണത് ഉടൻ തന്നെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദ്ദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യ. നിര്‍മ്മല രണ്ട് മക്കളുമുണ്ട്.

ബിനുകുമാര്‍ നാലാം കുരിശിന് സമീപത്ത് വച്ചാണ് കുഴഞ്ഞ് വീണത്. സംഘമവേദിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ടീം പ്രാദമിക ചികില്‍സ നല്‍കിയ ശേഷം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ട് തീര്‍ത്ഥാടകരും കുരിശുമല നെറുകയില്‍ എത്തി പ്രാർത്ഥന നടത്തി മടക്കയാത്രക്കിടെയാണ് കുഴഞ്ഞ് വീണതെന്ന് കുരിശുമല ഡയറക്ടര്‍ ഡോ. വില്‍സന്‍ കെ. പീറ്റര്‍ പറഞ്ഞു. പ്രാഥമിക നടപടി ക്രമം പൂര്‍ത്തിയാക്കിയ ശേഷം ബിനുകുമാറിന്റ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ ഷീജ. പ്രാര്‍ത്ഥന ചെവ്വാഴ്ച വൈകുന്നേരം 4 ന് നടക്കും.

Tags:    
News Summary - Two people died after collapsing during a pilgrimage to South Kurisumala.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.