കാട്ടാക്കട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുറ്റിച്ചല്‍ തച്ചന്‍കോട് എരുമക്കുഴി അജിത് ഭവനില്‍ പത്മാക്ഷി (53) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗോപാലകൃഷ്ണന് ബൈക്കിലാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ഉച്ചക്ക് പ്രദേശത്ത് മഴതുടങ്ങിയ സമയത്ത് വീട്ടിൽനിന്ന് അലര്ച്ചകേട്ടതായി സമീപവാസികള്‍ പറയുന്നു. ആ സമയത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം പോയതിനാല്‍ വീട്ടില്‍ നടന്നത് സമീപവാസികൾ കേട്ടിരുന്നില്ല.
ഒരുമണിയോടെ ഗോപാലകൃഷ്ണന് രക്തക്കറ പുരണ്ട വസ്ത്രവുമായി ബൈക്കില്‍ പോകുന്നത് അയല്‍വാസിയുടെ ശ്രദ്ധയിൽപെട്ടു. സംശയംതോന്നി മകനെ വിവരമറിയിച്ചു.
മകനെത്തി വീടുതുറന്നപ്പോഴാണ് അടുക്കളയില്‍ പത്മാക്ഷി രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. മകെൻറ നിലവിളികേട്ട് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പത്മാക്ഷിയും ഭര്‍ത്താവുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ പത്മാക്ഷി കൈയിലിരുന്ന കത്തികൊണ്ട് ഗോപാലകൃഷ്ണനെ കൈത്തണ്ടയില്‍ കുത്തിപ്പരിക്കേല്പിച്ചു. പ്രകോപിതനായ ഗോപാലകൃഷ്ണന് അടുക്കളയിലിരുന്ന കത്തികൊണ്ട് കഴുത്തില്‍ വെട്ടുകയായിരുെന്നന്നാണ് വിവരം. സ്റ്റേഷനിലെത്തുമ്പോള്‍ ഗോപാലകൃഷ്ണന് വലതുകൈയില്‍ മുറിവേറ്റ് രക്തം വാര്‍ന്നിരുന്നു.
മക്കള്‍: അജിത്, അജിത. മരുമക്കള്‍: അരുണ, റോബര്‍ട്ട് രാജ്. നെയ്യാര്‍ഡാം ഇന്‍സ്പെക്ടര്‍ രഞ്ചിത്കുമാര്‍, എസ്.ഐ സാജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.