കാഞ്ഞങ്ങാട്: സി.പി.എം, സി.ഐ.ടി.യു നേതാവും പുല്ലൂര്‍ പെരിയ പഞ്ചായത്ത് 12ാം വാര്‍ഡംഗവുമായ പുല്ലൂര്‍ തട്ടുമല്ലിലെ ടി.വി. കരിയന്‍ (68) അന്തരിച്ചു. സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗവും ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റുമായിരുന്നു.
ഇന്ന് രാവിലെ 10.30ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: നിർമല (മുന്‍ പഞ്ചായത്തംഗം). മക്കള്‍: ടി.വി. മനു (ഡ്രൈവര്‍), ടി.വി. വിനോദ് (സംസം ലോട്ടറി). മരുമക്കള്‍: ജസ്ന, വിനീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.