അഞ്ചൽ: നവമാധ്യമങ്ങളിൽ വിഡിയോ ഷെയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ തീപ്പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെ മരിച്ച യുവതിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി അടൂർ മണ്ണടിയിലെ കുടുംബവീട്ടിൽ സംസ്കരിച്ചു.
മണ്ണടി അഞ്ജുഭവനിൽ അജയകുമാർ- അമ്പിളി ദമ്പതികളുടെ മകൾ ആതിരയാണ് (28) മരിച്ചത്. സംഭവത്തിൽ ആതിരക്കൊപ്പം താമസിച്ചിരുന്ന അഞ്ചൽ ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ഷാനവാസ് (30) പൊലീസ് നിരീക്ഷണത്തിലാണ്. ഗുരുതര പൊള്ളലേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 7.30 ഒാടെയാണ് സംഭവം. വാക്കുതർക്കത്തിനിടെ ആതിര മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി നടത്തിയെന്നും ഈ സമയം ഷാനവാസ് കൂടുതൽ മണ്ണെണ്ണ ഒഴിച്ചശേഷം ലൈറ്റർ കത്തിച്ചെന്നുമാണ് നിഗമനം. തുടർന്ന് പിടിവലിക്കിടെ തീ ആളിപ്പടർന്നാണ് ഇരുവർക്കും പൊള്ളലേറ്റത്. പൊലീസെത്തിയാണ് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
മണ്ണടി സ്വദേശിനിയായ ആതിരക്ക് ആദ്യവിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. ഷാനവാസുമൊത്ത് കഴിഞ്ഞ രണ്ട് വർഷമായി ഇടമുളയ്ക്കൽ പനച്ചവിളക്ക് സമീപം തുമ്പിക്കുന്നിലെ വാടകവീട്ടിൽ കഴിയുകയായിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ഷാനവാസിെൻറ ആദ്യവിവാഹത്തിലെ രണ്ട് കുട്ടികളും ഇവരോടൊപ്പമായിരുന്നു. ആതിരയും ഷാനവാസും നിയമപരമായി വിവാഹിതരായിട്ടില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.