രാമപുരം: വീട്ടില്‍ ആളുകളില്ലാത്ത സമയം നോക്കി പിന്‍വാതില്‍ തകര്‍ത്ത് മോഷണം നടത്തുന്നയാള്‍ പിടിയില്‍. തൊടുപുഴ കോലാനി പാറക്കടവില്‍ താമസിക്കുന്ന തൃക്കയില്‍ സെല്‍വകുമാര്‍ (സുരേഷ് -47) ആണ് രാമപുരം പൊലീസിെൻറ പിടിയിലായത്.
കഴിഞ്ഞ ആറിന് രാത്രിയില്‍ രാമപുരം നെല്ലിയാനിക്കുന്നിന് സമീപം കണ്ടത്തിന്‍കുടിയില്‍ ഉഷയുടെ വീടിെൻറ പിന്‍വാതില്‍ കുത്തിത്തുറന്ന് എട്ടുപവന്‍ സ്വര്‍ണം കവര്‍ന്ന് കടന്നുകളയുകയായിരുന്നു. രാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടയില്‍ ഇലഞ്ഞിയില്‍വെച്ച് പ്രതി പിടിയിലായി.
ചോദ്യം ചെയ്യലില്‍ അമ്പതോളം മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മോഷണത്തില്‍നിന്ന് ലഭിക്കുന്ന പണംകൊണ്ട് ബംഗളൂരു അടക്കം വന്‍ പട്ടണങ്ങളില്‍പോയി ഹോട്ടലുകളില്‍ മുറിയെടുത്ത് സുഖജീവിതമായിരുന്നു പ്രതിയുടെ രീതി. പാലാ ഡിവൈ.എസ്.പി ബൈജു, രാമപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജേഷ്‌കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ പി.യു. സെബാസ്റ്റ്യന്‍, സിബി കെ.തങ്കപ്പന്‍, റെജി കൃഷ്ണകുമാര്‍ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.