ഈരാറ്റുപേട്ട: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് പതിനാറുകാരി തൂങ്ങിമരിച്ചു. പൂഞ്ഞാര്‍ പഞ്ചായത്ത് മണിയംകുന്നില്‍ എട്ടാം വാർഡിൽ നെടുമറ്റത്തില്‍ രവീന്ദ്രെൻറ മകള്‍ വീണയാണ് (16) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനും നാലിനും ഇടക്കാണ് സംഭവം.
ഫോണ്‍ ഉപയോഗിച്ചിരുന്നത് അമ്മ രമണി ചോദ്യംചെയ്തതിനെത്തുടർന്ന് വീണയും അമ്മയും തമ്മിൽ വഴക്കുണ്ടായി. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന അമ്മ ഉച്ചക്ക് ഉണ്ണാൻ വന്നപ്പോൾ ഫോണും കൊണ്ടുപോയി. ഇതാണ് മരണകാരണമായി പറയുന്നത്. പണി കഴിഞ്ഞ് വീട്ടിൽ എത്തി കുട്ടിയെ തിരക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് പെയിൻറിങ് തൊഴിലാളിയാണ്. സഹോദരൻ: വിഷ്ണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.